തിങ്കളാഴ്ച ഹാജരാക്കണം; മുന്‍ മന്ത്രി എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്

August 31, 2023
40
Views

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എയ്ക്ക് വീണ്ടൂം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എയ്ക്ക് വീണ്ടൂം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പത്ത് വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ഇഡി നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി എസി മൊയ്തീന് ഹാജരായിരുന്നില്ല. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് എ സി മൊയ്തീന്‍ ഇഡിയെ അറിയിച്ചത്. തുടര്‍ച്ചയായ അവധി മൂലം ഇന്‍കം ടാക്സ് റിട്ടേണ്‍ രേഖകള്‍ എടുക്കാനായിട്ടില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നുമായിരുന്നു ഇഡി നോട്ടീസിന് എസി മൊയ്തീന് നല്‍കിയിരുന്ന മറുപടി. ഇതിന് പിന്നാലെയാണ് പുതിയ നോട്ടീസ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് പങ്കുണ്ടെന്നാണ് ഇഡിയുടെ നിഗമനം. എ സി മൊയ്തീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ പങ്കുവച്ച പത്രക്കുറിപ്പിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 150 കോടി രൂപ വ്യാജ വായ്പകളായി തട്ടിയെടുത്തു. ബാങ്കില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് പോലും വായ്പകള്‍ അനുവദിച്ചിരുന്നു. ഇത്തരത്തില്‍ അനുവദിക്കപ്പെട്ട 52 വായ്പകളില്‍ പലതും പല പ്രമുഖരുടെയും ബിനാമികളാണ് എന്നും ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. എ സി മൊയ്തീനും ബിനാമി ഇടപാടുകളുണ്ടെന്നും ഇ ഡി ആരോപിച്ചിരുന്നു.

Article Categories:
Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *