സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നീളുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ല.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നീളുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ല.
അഞ്ച് ദിവസത്തെ സെഷനില്‍ അഞ്ച് സിറ്റിംഗുകള്‍ ഉണ്ടായിരിക്കുമെന്ന് ലോക്‌സഭാരാജ്യസഭാ സെക്രട്ടേറിയറ്റുകള്‍ അറിയിച്ചു. എന്നാല്‍ സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല.
സാധാരണയായി ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കുന്നത് നിര്‍ണായകവും അടിയന്തരപ്രാധാന്യമുള്ളതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ്. അതിനാല്‍ പാര്‍ലമെന്റ് പരിഗണിക്കുന്ന വിഷയങ്ങള്‍ എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്തുവന്നതോടെ ഇതുസംബന്ധിച്ച ബില്‍ ആയിരിക്കും പരിഗണിക്കുകയെന്ന വിലയിരുത്തലുമുണ്ട്. പതിനേഴാം ലോക്‌സഭയുടെ പതിമൂന്നാം സമ്മേളനം ചേരുന്നുവെന്ന അറിയിപ്പുമായി രാഷ്ട്രപതിയുടെ കത്ത് ശനിയാഴ്ച പാര്‍ലമെന്റംഗങ്ങള്‍ക്ക് ലഭിച്ചു. ഇതോടൊപ്പമുള്ള പ്രൊവിഷണല്‍ കലണ്ടറില്‍ സര്‍ക്കാര്‍ ബിസിനസ് എന്നുമാത്രമാണ് അജണ്ടയായി ചേര്‍ത്തിരിക്കുന്നത്. തൊട്ടുപിന്നാലെ ലോക്‌സഭാരാജ്യസഭാ സെക്രട്ടേറിയറ്റുകള്‍ പുറത്തിറക്കിയ ബുള്ളറ്റിനിലും അജണ്ട വ്യക്തമാക്കിയിട്ടില്ല.