ജമ്മുകാഷ്മീരില്‍ നാലുവയസുകാരിയെ പുലി കടിച്ചു കൊന്നു

September 3, 2023
28
Views

ജമ്മുകാഷ്മീരില്‍ നാലുവയസുകാരിയെ പുലി കടിച്ചു കൊന്നു.

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ നാലുവയസുകാരിയെ പുലി കടിച്ചു കൊന്നു. ഉദയ്പുര്‍ ജില്ലയിലെ പഞ്ചാരി തഹസിലിലെ അപ്പര്‍ ബഞ്ചാല ഗ്രാമത്തിലാണ് സംഭവം നടന്നത്.

വിവരമറിഞ്ഞ് ജമ്മു കാഷ്മീര്‍ പോലീസും വന്യജീവി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന് റേഞ്ച് ഓഫീസര്‍ രാകേഷ് ശര്‍മ അറിയിച്ചു.

അതേസമയം പുലിയെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *