എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന വനിതയായി ബാലാജി ടെലിഫിലിംസ് സഹസ്ഥാപക ഏക്താ കപൂര്‍.
മുംബൈ: എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന വനിതയായി ബാലാജി ടെലിഫിലിംസ് സഹസ്ഥാപക ഏക്താ കപൂര്‍. 2023ലെ ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് അവാര്‍ഡ് ഏക്താ കപൂറിന് നല്‍കി ആദരിക്കുമെന്ന് ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷൻ ആര്‍ട്‌സ് ആൻഡ് സയൻസസിന്റെ പ്രസിഡന്റും സിഇഒയുമായ ബ്രൂസ് എല്‍പൈസ്‌നര്‍ അറിയിച്ചു.
2023 നവംബര്‍ 20ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന 51-ാമത് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഗാലയില്‍ വെച്ച് ഏക്താ കപൂറിന് പുരസ്കാരം നല്‍കും.
രജനിസാറിന് ബിഎംഡബ്ലു കിട്ടി, ഞങ്ങള്‍ക്ക് നിര്‍മ്മാതാവ് സോഫിയ ചേച്ചി വയറുനിറയെ കപ്പയാണ് തരുന്നത്: ആന്റണി പെപ്പെ
എമ്മി അവാര്‍ഡ് ലഭിച്ചതില്‍ താൻ അതീവ സന്തുഷ്ടയാണെന്ന് ഏക്താ കപൂര്‍ പറഞ്ഞു. ‘ഈ അവാര്‍ഡ് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, കാരണം ഇത് ജോലിക്ക് അപ്പുറത്തുള്ള ഒരു യാത്രയുടെ ഭാഗമാണ്. ഇത് എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ആഗോള പ്ലാറ്റ്‌ഫോമില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് അഭിമാനകരമാണ്. എന്റെ ഐഡന്റിറ്റി കണ്ടെത്താൻ എന്നെ സഹായിക്കുന്നതില്‍ ടെലിവിഷൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കായി കഥകള്‍ സൃഷ്ടിക്കാൻ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍,’ ഏക്താ കപൂര്‍ വ്യക്തമാക്കി.