ജവാൻ സെപ്റ്റെംബര്‍ ഏഴിന് 

September 5, 2023
35
Views

ഷാരൂഖ് ഖാനും നയൻതാരയും ഒന്നിക്കുന്ന ജവാൻ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമായിരിക്കും

ഷാരൂഖ് ഖാനും നയൻതാരയും ഒന്നിക്കുന്ന ജവാൻ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമായിരിക്കും ഇപ്പോള്‍, സെപ്റ്റംബര്‍ 7 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രം ഇതിനകം തന്നെ ഒടിടി, സംഗീതം, സാറ്റലൈറ്റ് അവകാശങ്ങള്‍ റെക്കോര്‍ഡ് വിലയ്ക്ക് സ്വന്തമാക്കി എന്നാണ് കേള്‍ക്കുന്നത്.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റര്‍ടൈൻമെന്റ് പ്രൊഡക്ഷൻസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പ്യുവര്‍ ആക്ഷൻ ത്രില്ലര്‍ എന്ന് പറയപ്പെടുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നാണെന്നും പറയപ്പെടുന്നു. സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

ആദ്യം ജൂണ്‍ 2 ന് ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും നിര്‍മ്മാതാക്കള്‍ പിന്നീട് റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററും മറ്റ് അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. നയൻതാരയുടെ വലിയ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. അതേസമയം ഷാരൂഖ് ഖാന്റെ നേരത്തെ റിലീസ് ചെയ്ത ‘പത്താൻ’ ബോക്‌സ് ഓഫീസില്‍ 1,050 കോടി നേടിയിരുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *