ദീര്‍ഘകാല ബഹിരാകാശദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയ സുല്‍ത്താൻ അല്‍ നിയാദിക്ക് ആശംസകള്‍ നേര്‍ന്ന് അബൂദബി പാലങ്ങളില്‍ അലങ്കാരവിളക്കുകള്‍ സ്ഥാപിച്ചു.
അബൂദബി: ദീര്‍ഘകാല ബഹിരാകാശദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയ സുല്‍ത്താൻ അല്‍ നിയാദിക്ക് ആശംസകള്‍ നേര്‍ന്ന് അബൂദബി പാലങ്ങളില്‍ അലങ്കാരവിളക്കുകള്‍ സ്ഥാപിച്ചു.
യു.എ.ഇ പതാക കൈകളിലേന്തിയ ബഹിരാകാശ യാത്രികന്‍റെ രൂപത്തിലാണ് വിളക്കുകള്‍ ഒരുക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് രാജ്യത്തിന്‍റെ ‘പുത്രൻ’ ആഹ്ലാദവും അഭിമാനവും സമ്മാനിച്ച് തിരിച്ചെത്തിയതിന്‍റെ സന്തോഷം പങ്കുവെക്കുന്നതിനാണ് അലങ്കാരങ്ങള്‍ സ്ഥാപിച്ചതെന്ന് അബൂദബി മുനിസിപ്പാലിറ്റി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആറുമാസം നീണ്ട ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കി യു.എസിലെ ഹൂസ്റ്റണില്‍ വന്നിറങ്ങിയ അല്‍ നിയാദി 14 ദിവസം അവിടെത്തന്നെ കഴിയും.
പിന്നീട് ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കാൻ എത്തിച്ചേരും. പിന്നീട് ശാസ്ത്ര പരീക്ഷണങ്ങള്‍ തുടരുന്നതിന് ഹൂസ്റ്റണിലേക്കുതന്നെ മടങ്ങുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, തിരിച്ചെത്തുന്ന അദ്ദേഹത്തിന് രാജ്യത്തിന്‍റെ സമുചിത സ്വീകരണം ഒരുക്കുന്നതിന് അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
നേരത്തേ ഹസ്സ അല്‍ മൻസൂരിക്ക് നല്‍കിയതിന് സമാന രീതിയില്‍ ഗംഭീര സ്വീകരണച്ചടങ്ങുകളാണ് ഒരുക്കുക.
രാഷ്ട്രനേതാക്കളെ സന്ദര്‍ശിക്കല്‍, ദൗത്യ വിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അല്‍ ഐനില്‍ പ്രത്യേക സ്വീകരണം എന്നിവ സംഘടിപ്പിക്കും