നടൻ ടൊവിനോ തോമസിന് പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്, രണ്ട് ആഴ്‍ച വിശ്രമം

September 6, 2023
15
Views

‘നടികര്‍ തിലകം’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്.

‘നടികര്‍ തിലകം’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ താരത്തിന് മുറിവില്‍ തുന്നല്‍ വേണ്ടി വന്നതിനാല്‍ ഡോക്ടര്‍മാര്‍ രണ്ട് ആഴ്‍ച വിശ്രമം നിര്‍ദേശിച്ചു.

പെരുമ്ബാവൂരിലായിരുന്നു ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ‘നടികര്‍ തിലക’ത്തിന്റെ ചിത്രീകരണം. ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും ടൊവിനോ ചിത്രത്തിന്റെ നിര്‍മാണത്തിലുണ്ട്. സുവീൻ എസ് സോമശേഖരുടേതാണ് തിരക്കഥ. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍.

‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് വേഷമിടുന്നത്. ഭാവന നായികയായി വേഷമിടുന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്‍ജുൻ, വീണ നന്ദകുമാര്‍, നന്ദകുമാര്‍, ഖാലിദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബിജുക്കുട്ടൻ, അരുണ്‍ കുര്യൻ, ഷോണ്‍ സേവ്യര്‍, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ആരാധ്യ, അഖില്‍ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ് എന്നിവരും വേഷമിടുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *