ആസിയാന്‍ ഇന്ത്യ, ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി.
ആസിയാന്‍ ഇന്ത്യ, ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ ജക്കാര്‍ത്ത വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.
ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. ജക്കാര്‍ത്തയിലെത്തിയ വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് നരേന്ദ്രമോദി അറിയിച്ചത്. ജക്കാര്‍ത്തയിലെത്തിയെന്നും ആസിയാനുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നേതാക്കളുമായി ചേര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ലോകത്തെ കെട്ടിപടുക്കാന്‍ ശ്രമിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ആസിയാനുമായുള്ള ബന്ധം നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് ഏറെ പ്രധാന്യമുള്ളതാണെന്നാണ് ഇന്തോനേഷ്യയിലേക്ക് പോകുന്നതിന് മുമ്ബ് നരേന്ദ്ര മോദി പറഞ്ഞത്.