കൂര്‍ക്കഞ്ചേരിയില്‍ കാണാതായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികളെ മുംബൈയില്‍ നിന്ന് കണ്ടെത്തി

September 7, 2023
28
Views

കൂര്‍ക്കഞ്ചേരിയില്‍ കാണാതായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി.

കൂര്‍ക്കഞ്ചേരിയില്‍ കാണാതായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. മൂന്ന് കുട്ടികളെയും മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്.

ഇന്നലെയായിരുന്നു ഇവരെ കാണാതായത്. ഒരേ ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെയും ആണ്‍കുട്ടിയെയുമാണ് കാണാതായത്. രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെ സംഭവം വലിയ വാര്‍ത്തയാകുകയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഇത് കണ്ട് തിരിച്ചറിഞ്ഞവരാണ് കുട്ടികളെ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. മുംബൈയിലെ പനവേലില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തീവണ്ടിയില്‍ പോകുകയായിരുന്നു കുട്ടികള്‍. ഇതിനിടെ ഇതേ കോച്ചില്‍ കയറിയ മലയാളികള്‍ ആണ് ഇവരെ തിരിച്ചറിഞ്ഞത്. ഉടനെ കേരള പോലീസിനോട് വിവരം പങ്കുവയ്ക്കുകയായിരുന്നു. കുട്ടികളുമായി ഇവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി
ഇന്നലെ രാവിലെ പതിവ് പോലെ സ്‌കൂളിലേക്ക് പോയതായിരുന്നു കുട്ടികള്‍. എന്നാല്‍ വൈകീട്ട് തിരികെയെത്തിയില്ല. ഇതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടികളുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും സ്വിച്ച്‌ ഓഫ് ആയിരുന്നു. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണം എടുത്തിരുന്നതായി വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.ഇതുമായി നാടുവിടുകയായിരുന്നു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *