ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിയമ കമ്മീഷൻ്റെ അഭിപ്രായം തേടാൻ തീരുമാനം

September 23, 2023
44
Views

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിയമ കമ്മീഷൻ്റെ അഭിപ്രായം തേടാൻ തീരുമാനം

ഡല്‍ഹി ; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിയമ കമ്മീഷൻ്റെ അഭിപ്രായം തേടാൻ തീരുമാനം .രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം അറിയും .മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം.

കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേര്‍ന്നു .. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി സമിതിയില്‍ നിന്ന് പിന്മാറിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ഗുലാം നബി ആസാദ്, ഹരീഷ് സാല്‍വെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത്തിലെ നിയമവശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.ഇതിനു മുൻപ് രാംനാഥ് കോവിന്ദ്, അമിത് ഷാ, അര്‍ജുൻ മേഘ്‌വാള്‍ എന്നിവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *