പുനലൂര്‍ ടൗണില്‍ വൻ അഗ്നിബാധ നാല് കടകള്‍ കത്തിനശിച്ചു

September 23, 2023
38
Views

പുനലൂര്‍ ടൗണില്‍ വൻ അഗ്നിബാധ. നാലു കടകള്‍ കത്തിനശിച്ചു.

പുനലൂര്‍ ടൗണില്‍ വൻ അഗ്നിബാധ. നാലു കടകള്‍ കത്തിനശിച്ചു. പേപ്പര്‍മില്‍ റോഡില്‍ സെന്‍റ് ഗൊരേറ്റി സ്കൂളിന് സമീപത്തുള്ള കടകളാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ തീപിടിത്തത്തില്‍ കത്തിനശിച്ചത്.

ഫ്രൂട്സ് കട, മൊബൈല്‍ ഷോപ്പ്, ഫാൻസി ഷോപ്പ്, തുണി ക്കട എന്നിവയാണ് കത്തിയത്. ഫ്രൂട്സ് കട പൂര്‍ണമായി കത്തി നശിച്ചു. ഇവിടെ നിന്നാണ് തീ പടര്‍ന്നതെന്ന് പറയപ്പെടുന്നു. വിവരം അറിഞ്ഞയുടൻ ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

പുലര്‍ച്ചെ ഇതുവഴി വന്ന വാഹന യാത്രികരാണ് കടകള്‍ക്ക് ഉള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. അവരാണ് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നതായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *