പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ വൈകാതെ തന്നെ വാട്‌സ്‌ആപ്പ് സേവനം ലഭിക്കില്ല.
ന്യൂഡല്‍ഹി: പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ വൈകാതെ തന്നെ വാട്‌സ്‌ആപ്പ് സേവനം ലഭിക്കില്ല.
ഒക്ടോബര്‍ 24ന് ശേഷം പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് മെറ്റ അറിയിച്ചു.
നിലവില്‍ 4.1നും അതിന് ശേഷവുമുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളെ വാട്‌സ്്‌ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഒക്ടോബര്‍ 24ന് ശേഷം 5.0നും അതിന് ശേഷവുമുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനുകളെ മാത്രമേ വാട്‌സ്‌ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ എന്നാണ് കമ്ബനി അറിയിച്ചത്.
പഴയ വേര്‍ഷനിലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒന്നെങ്കില്‍ ആന്‍ഡ്രോയിഡ് 5.0ലേക്ക് ഡിവൈസിനെ അപ്‌ഡേറ്റ് ചെയ്യുക. അല്ലെങ്കില്‍ പുതിയ വേര്‍ഷനിലേക്ക് മാറ്റാനാണ് കമ്ബനി പറയുന്നത്.