വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു

September 25, 2023
13
Views

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.

സെപ്റ്റംബര്‍ 23 വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി നല്‍കിയിരുന്നത്. ഇന്നലെ വൈകിട്ട് 5:00 മണി വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച്‌ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഒക്ടോബര്‍ 16-ന് www.sec.kerala.gov.in എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

മരിച്ച വ്യക്തികളുടെയും, സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകള്‍ നീക്കം ചെയ്തും, പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തിയും വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ വരെ പൊതുജനങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ചത്. ഇനി അപേക്ഷ നല്‍കണമെങ്കില്‍, തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക പ്രസിദ്ധീകരിച്ചതായി അറിയിക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പുകള്‍ വന്നാല്‍ ആ വാര്‍ഡുകളിലേക്ക് മാത്രമായി പുതിയ അപേക്ഷകള്‍ സ്വീകരിച്ച്‌ വോട്ടര്‍ പട്ടിക പുതുക്കാൻ സാധിക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *