നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്ത 16 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

September 25, 2023
45
Views

നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് നടത്തിയ 16 റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി എല്‍.എം.ആര്‍.എ അറിയിച്ചു.

നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് നടത്തിയ 16 റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി എല്‍.എം.ആര്‍.എ അറിയിച്ചു.

അതോറിറ്റിയുടെ അംഗീകാരമില്ലാതെ മണിക്കൂര്‍ കണക്കിന് ഗാര്‍ഹിക തൊഴിലാളികളെ ലഭ്യമാക്കിയിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് നിയമനടപടി.

നാഷനാലിറ്റി, പാസ്പോര്‍ട്ട് ആൻഡ് റെസിഡന്‍റ്സ് അഫയേഴ്സിന്‍റെ സഹകരണത്തോടെ എല്‍.എം.ആര്‍.എ കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച റിക്രൂട്ട്മെന്‍റ് ഏജൻസികളെ കണ്ടെത്തിയത്.

തൊഴില്‍ വിപണിക്ക് പരിക്കേല്‍ക്കുന്ന എല്ലാ നിയമ ലംഘനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വക്താവ് അഹ്മദ് ഇബ്രാഹിം അല്‍ ജുനൈദ് വ്യക്തമാക്കി.

നിയമലംഘനങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തുന്നതിന് പരിശീലനം സിദ്ധിച്ച പ്രത്യേക ടീമുകളുണ്ട്. ഏറ്റവും അവസാനം നടന്ന പരിശോധനയില്‍ നിയമം ലംഘിച്ച 33 ഗാര്‍ഹിക തൊഴിലാളികളടക്കമുള്ളവരെ പിടികൂടിയിരുന്നു.

ഇതില്‍ ചിലര്‍ വീട്ടുജോലിക്കാരായി വന്നവരും പിന്നീട് ചാടിപ്പോയവരുമാണ്. ഇത്തരക്കാര്‍ക്ക് മണിക്കൂര്‍ തോതില്‍ തൊഴില്‍ നല്‍കിയിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *