തിരുവനന്തപുരം വര്‍ക്കലയില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌ പത്തുവയസുകാരൻ മരിച്ചു

September 25, 2023
40
Views

തിരുവനന്തപുരം വര്‍ക്കലയില്‍ മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച 10 വയസുകാരന്‍ സ്വകാര്യ ബസിടിച്ച്‌ മരിച്ചു.

കല്ലമ്ബലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 5 മണിയോടെ വര്‍ക്കല ആയുര്‍വേദ ആശുപത്രിക്ക് സമീപം അണ്ടര്‍ പാസേജ് തുടങ്ങുന്ന സ്ഥലത്താണ് അപകടം. വര്‍ക്കല ഭാഗത്തേയ്ക്ക് വരികയായിരുന്ന ഗോകുലം എന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *