ഓഹരി വിപണിയുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാൻ എൻ.എസ്.ഇ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മുംബൈ: ഓഹരി വിപണിയുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാൻ എൻ.എസ്.ഇ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡെറിവേറ്റീവുകളുടെ വ്യാപാരത്തിനായാണ് സമയം ഉയര്‍ത്തുന്നത്.
ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഘട്ടം ഘട്ടമായി സമയം ഉയര്‍ത്തുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ആഭ്യന്തര ഓഹരി നിക്ഷേപകര്‍ക്ക് ആഗോള വിപണിയിലെ സംഭവവികാസങ്ങളില്‍ കൂടി പ്രതികരിക്കാൻ സൗകര്യമൊരുക്കുകയാണ് എൻ.എസ്.ഇ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചതിന് ശേഷം രാത്രി ആറ് മണി മുതല്‍ ഒമ്ബത് വരെയാണ് ഡെറിവേറ്റീവിനായി പ്രത്യേക സെഷൻ നടക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രാവിലെ 9.15 മുതല്‍ വൈകീട്ട് 3.30 വരെയാണ് ഓഹരി വിപണിയുടെ പ്രവര്‍ത്തനസമയം. ഇതിന് ശേഷമായിരിക്കും പ്രത്യേക സെഷൻ ഉണ്ടാവുക.
രണ്ടാംഘട്ടത്തില്‍ പ്രവര്‍ത്തനസമയം രാത്രി 11.30 വരെയാക്കി ദീര്‍ഘിപ്പിക്കാനും എൻ.എസ്.ഇക്ക് പദ്ധതിയുണ്ട്. വൈകുന്നേരമുള്ള സെഷനില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വരും മാസങ്ങള്‍ എൻ.എസ്.ഇ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. നിഫ്റ്റി 50, ബാങ്ക് നിഫ്റ്റി എന്നിവയുള്‍പ്പടെയുള്ളവയുടെ ഇൻഡക്സ് ഫ്യൂച്ചറുകളും ഓപ്ഷൻ ട്രേഡിങ്ങും വിപണിയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.