ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു

September 28, 2023
34
Views

എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു

മുംബൈ: എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു. പുതിയ സി.ഇ.ഒയെ നിയമിച്ചതിന് പിന്നാലെയാണ് നടപടി.

അര്‍ജുൻ മോഹനെയാണ് കമ്ബനി പുതിയ സി.ഇ.ഒയായി നിയമിച്ചത്.

സീനിയര്‍ എക്സിക്യൂട്ടീവ് ഉള്‍പ്പടെ ഉയര്‍ന്ന തൊഴിലുകള്‍ ചെയ്യുന്ന ജീവനക്കാരെയാണ് കമ്ബനി പിരിച്ചു വിടുന്നത്. ഉയര്‍ന്ന ശമ്ബളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് വഴി പ്രവര്‍ത്തന ചെലവ് കുറക്കാമെന്നാണ് ബൈജൂസിന്റെ കണക്ക് കൂട്ടല്‍. പുതിയ സി.ഇ.ഒ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പിരിച്ചുവിടുന്ന കാര്യം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ചയുടെ അവസാനമോ അടുത്തയാഴ്ചയുടെ തുടക്കത്തിലോ ആവും പിരിച്ചുവിടല്‍ നടത്തുക.

ബൈജൂസിന്റെ പ്രാദേശിക ഓഫീസുകളില്‍ നിന്നും നേരത്തെ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. 19 റീജണിയല്‍ ഓഫീസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ബൈജൂസിന് നിലവില്‍ അഞ്ചെണ്ണം മാത്രമാണ് ഉള്ളത്. നേരത്തെ ബിസിനസ് പുനക്രമീകരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് കമ്ബനിയുള്ളതെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്ബനിയിലെ കൂടുതല്‍ പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വരുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബൈജൂസ് നേരത്തേയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *