ഇസ്രയേല്‍-ഹമാസ് യുദ്ധം മൂലം ക്രൂഡ് വിലക്കയറ്റം

October 11, 2023
46
Views

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലക്കയറ്റമുണ്ടായതു തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കി.

ന്യൂഡല്‍ഹി : ഇസ്രയേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലക്കയറ്റമുണ്ടായതു തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കി.

കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഇന്ധനവില കുറച്ചേക്കുമെന്ന പ്രചാരണങ്ങള്‍ക്കിടയിലാണു യുദ്ധമുണ്ടായത്. 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതും വില കൂട്ടാതിരിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നു.

ഇന്ധനവില കൂടുമോ എന്ന ചോദ്യത്തിന് ഇന്ത്യ ഈ വിഷയത്തെ പക്വതയോടെ കാണുമെന്നായിരുന്നു പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രതികരണം. ഇസ്രയേല്‍-ഹമാസ് യുദ്ധം കാരണം ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് 5% വര്‍ധിച്ചിരുന്നു. ഇന്നലെ 87.8 ഡോളറായിരുന്നു ബാരലിനു വില. കഴിഞ്ഞയാഴ്ച 11 ശതമാനത്തോളം കുറഞ്ഞിരുന്നു.

2022 ഏപ്രില്‍-മേയ് മാസങ്ങളിലാണു രാജ്യത്തു പെട്രോള്‍-ഡീസല്‍ വില ഒടുവില്‍ വര്‍ധിപ്പിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പുവേളകളില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടാകാത്തതു നേരത്തേതന്നെ ചര്‍ച്ചയായിട്ടുണ്ട്.

കഴിഞ്ഞ മാസങ്ങളില്‍ റഷ്യയില്‍നിന്നു ക്രൂഡ് ലഭിക്കുകയും ക്രൂഡ് വിലയില്‍ കുറവുണ്ടാവുകയും ചെയ്തിട്ടും ഇന്ധനവിലയില്‍ മാറ്റമുണ്ടായില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ എണ്ണക്കമ്ബനികള്‍ക്കുണ്ടായ നഷ്ടം നികത്താനായിരുന്നു ഇത്. ക്രൂഡ് വില കുറയുന്നതോടെ തിരഞ്ഞെടുപ്പുവര്‍ഷത്തില്‍ ഇന്ധനവില കുറയ്ക്കാനുള്ള ശ്രമങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *