ലോകകപ്പ്: അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ

October 12, 2023
41
Views

രോഹിത് ശര്‍മയും സംഘവും അഫ്ഗാനിസ്ഥാനെ അടിച്ച്‌ തൂഫാനാക്കി

ന്യൂഡല്‍ഹി: രോഹിത് ശര്‍മയും സംഘവും അഫ്ഗാനിസ്ഥാനെ അടിച്ച്‌ തൂഫാനാക്കി! ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തകര്‍ത്തുവിട്ടു.

ഓസ്ട്രേലിയയ്ക്കെതിരേ ആറ് വിക്കറ്റ് ജയം നേടിയ ഇന്ത്യയുടെ രണ്ടാം ജയം.

സെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശര്‍മയും (131), അര്‍ധസെഞ്ചുറിയുമായി സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും (55*) മികച്ച പിന്തുണയുമായി ഇഷാൻ കിഷൻ (47), ശ്രേയസ് അയ്യര്‍ (25*) എന്നിവരും അണിനിരന്നപ്പോള്‍ അഫ്ഗാനിസ്ഥാന്‍റെ ഉത്തരം മുട്ടി.

സച്ചിൻ തെണ്ടുല്‍ക്കര്‍, കപില്‍ ദേവ്, ക്രിസ് ഗെയ്ല്‍ തുടങ്ങിയവരുടെയെല്ലാം റിക്കാര്‍ഡുകള്‍ കടപുഴക്കിയായിരുന്നു ഇന്ത്യയെ ജയത്തിലെത്തിച്ച രോഹിത്തിന്‍റെ വെടിക്കെട്ട് ബാറ്റിംഗ്. സ്കോര്‍: അഫ്ഗാനിസ്ഥാൻ 50 ഓവറില്‍ 272/8. ഇന്ത്യ 35 ഓവറില്‍ 273/2. 90 പന്ത് ബാക്കിനില്‍ക്കേയാണ് ഇന്ത്യയുടെ ആധികാരിക ജയം.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *