പ്രശസ്ത നടിയും അഭിനേത്രിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് അന്തരിച്ചു.
പ്രശസ്ത നടിയും അഭിനേത്രിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് അന്തരിച്ചു. ഉമാ ഗോപാലസ്വാമിയാണ് അന്തരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മാതാവിന്റെ മരണ വിവരം നടി പുറത്ത് വിട്ടത്.
ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും നല്കിയ അമ്മ ഞങ്ങളെ വിട്ട് പോയിരിക്കുന്ന വിവരം അഗാധമായ ദുഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. ഞങ്ങളുടെ വസതിയില്‍ വച്ച് വൈകിട്ട് മൂന്നരയോടെ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി. കലാകാരനായ എംകെ ഗോപാലസ്വമിയാണ് ലക്ഷ്മിയുടെ പിതാവ്.
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാലിപ്പോള്‍ അഭിനയത്തിന് ഇടവേള നല്കി നൃത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുകയാണ് മികച്ച നര്‍ത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി.