ജയപ്രദയുടെ ശിക്ഷ തടയാതെ ഹൈക്കോടതി, 20 ലക്ഷം കെട്ടിവച്ചാല്‍ മാത്രം നടിക്ക് ജാമ്യം

October 22, 2023
38
Views

ചെന്നൈയിലെ ജയപ്രദ തിയേറ്ററിലെ ഇഎസ്‌ഐ കുടിശ്ശിക അടയ്‌ക്കാത്തതിന് നടിയും മുൻ എംപിയുമായ ജയപ്രദയ്‌ക്ക് മജിസ്‌ട്രേറ്റ് ചുമത്തിയ ആറുമാസത്തെ തടവും ശിക്ഷയും റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി

ചെന്നൈയിലെ ജയപ്രദ തിയേറ്ററിലെ ഇഎസ്‌ഐ കുടിശ്ശിക അടയ്‌ക്കാത്തതിന് നടിയും മുൻ എംപിയുമായ ജയപ്രദയ്‌ക്ക് മജിസ്‌ട്രേറ്റ് ചുമത്തിയ ആറുമാസത്തെ തടവും ശിക്ഷയും റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ജയചന്ദ്രൻ വിസമ്മതിച്ചു.

എന്നാല്‍, മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങി 20 ലക്ഷം രൂപ കെട്ടിവെച്ചാല്‍ നടിക്ക് ജാമ്യം ലഭിക്കുമെന്ന് ജഡ്ജി പറഞ്ഞു.

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോര്‍പ്പറേഷന്റെ (ഇഎസ്‌ഐസി) കുടിശ്ശിക അടയ്ക്കാത്തതിന് 2023 ഓഗസ്റ്റ് 10 ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ശിക്ഷിച്ചതും ആറ് മാസത്തെ തടവും ചോദ്യം ചെയ്ത് നടി ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ജയപ്രദയും കൂട്ടാളികളും ഇതുവരെ സമീപിച്ച രീതികള്‍ വച്ച്‌ നോക്കിയാണ് ഇത്തരമൊരു തീരുമാനമെന്നും ജസ്റ്റിസ് പറഞ്ഞു.

ചെന്നൈയിലെ പ്രശസ്തമായ ജയപ്രത ഉള്‍പ്പെടെ 2 തിയേറ്ററുകള്‍ നടി ജയപ്രദ നടത്തിയിരുന്നു. വസ്തുനികുതി അടക്കാത്തതിന്റെ പേരില്‍ ഈ തിയറ്ററുകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ കേസുകള്‍ മുന്നേ നടന്നിരുന്നു. അതുപോലെ, തിയേറ്റര്‍ തൊഴിലാളികളില്‍ നിന്ന് ഇഎസ്‌ഐ തുക ഈടാക്കിയതിന് ജയപ്രദയുടെ തിയേറ്റര്‍ മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഈ പണം സംസ്ഥാന ലേബര്‍ ഇൻഷുറൻസ് കോര്‍പ്പറേഷനില്‍ പണം കൃത്യമായി അടച്ചില്ല എന്നതാണ് കേസ്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *