പ്രായമാകുന്നതിന്റെ ആദ്യസൂചനകള്‍ ലഭിക്കുന്നിടങ്ങളില്‍ ഒന്നാണ് കഴുത്ത്.
പ്രായമാകുന്നതിന്റെ ആദ്യസൂചനകള്‍ ലഭിക്കുന്നിടങ്ങളില്‍ ഒന്നാണ് കഴുത്ത്. കഴുത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ നമ്മുടെ ആത്മവിശ്വാസം കെടുത്തിയേക്കും.
സൗന്ദര്യസംരക്ഷണത്തിനപ്പുറം ആരോഗ്യകരമായ ശീലമായി വേണം ത്വക്ക് സംരക്ഷണത്തെ കാണേണ്ടത്.
പ്രായം കൂടുന്നതിന് മുമ്ബേ തന്നെ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ സൗന്ദര്യസംരക്ഷണം നടത്തുകയും അത് തുടരുകയുമാണ് പല ചെലവു കൂടിയ ചികിത്സകളേക്കാള്‍ ഏറെ ഗുണകരം. കഴുത്തില്‍ ഉരുളക്കിഴഞ്ഞ് കഷണം വെയ്ക്കുന്നത് ചുളിവ് വാടാതെ ഇരിക്കാൻ സഹായിക്കും. ഇത് കഴുത്തിലെ സുഷിരങ്ങളെ വിഷമുക്തമാക്കുകയും തന്മൂലം തൊലിക്ക് ഉന്മേഷം പ്രദാനം ചെയ്യുന്ന. ഉറങ്ങുന്നതിന് മുമ്ബായി ഒരു നല്ല ആന്റി-റിങ്കിള് ക്രീം കഴുത്തില്‍ പുരട്ടുന്നത് നല്ലതാണ്. ത്വക് രോഗവിദഗ്ധനെ കണ്ട് അനുയോജ്യമായ ക്രീം ഉപയോഗിക്കാവുന്നതാണ്.