ഐഎഫ്‌എഫ്‌ഐ 2023: ‘മാളികപ്പുറം’ ഉള്‍പ്പടെ ഏഴ് മലയാള സിനിമകള്‍ മേളയിലേക്ക് , ‘ആട്ടം’ ഉദ്ഘാടന ചിത്രം

October 24, 2023
16
Views

ഗോവയില്‍ വെച്ചുനടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ തിരഞ്ഞെടുക്കപ്പെട്ടു.

ഡല്‍ഹി: ഗോവയില്‍ വെച്ചുനടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ തിരഞ്ഞെടുക്കപ്പെട്ടു.

വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 20 നോണ്‍ ഫീച്ചര്‍ സിനിമകളും 25 ഫീച്ചര്‍ സിനിമകളുമാണ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തത്.

ഇത്തവണ ചലച്ചിത്രമേളയിലേക്ക് ഏഴ് മലയാളം സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’, ജിയോ ബേബിയുടെ മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതല്‍’, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’, ഗണേഷ് രാജിന്റെ ‘പൂക്കാലം’, ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ എന്നീ ചിത്രങ്ങള്‍ മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്.

‘ചില കാര്യങ്ങള്‍ ഓര്‍ക്കുമ്ബോള്‍ എന്തിനായിരുന്നു എന്ന് തോന്നും, ഇതും കടന്നുപോകും’: തുറന്നുപറഞ്ഞ് എലിസബത്ത്

നോണ്‍ ഫീച്ചര്‍ സിനിമകളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്ന് ആനന്ദ ജ്യോതി സംവിധാനം ചെയ്ത ‘ശ്രീ രുദ്രം’ എന്ന ചിത്രവും ഇടം നേടി. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടക്കുന്നത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *