മലയാളത്തിന്റെ പ്രിയനടൻ ടൊവിനോയുടെ പുതിയ ചിത്രം വിവാദത്തില്‍.
മലയാളത്തിന്റെ പ്രിയനടൻ ടൊവിനോയുടെ പുതിയ ചിത്രം വിവാദത്തില്‍. ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കി ജീൻ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകത്തിനെതിരെ പരാതിയുമായി ശിവാജി ഗണേശന്റെ ആരാധക സംഘടന.
ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് പരാതി. മലയാള സിനിമ സംഘടനയായ അമ്മയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ഹാസ്യ ചിത്രത്തിന് ഈ പേരിട്ടത് ശിവാജി ഗണേശനെ അവഹേളിക്കുന്നതാണെന്ന് പരാതിയില്‍ സംഘടന പറയുന്നു. പരാതി പരിശോധിക്കുമെന്ന് അമ്മയുടെ ഭരണസമിതി അംഗം ഇടവേള ബാബു പറഞ്ഞു.
നടികര്‍ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനിമയുടെ ജീവശ്വാസമാണെന്നും തങ്ങള്‍ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഒരു ഹാസ്യ ചിത്രത്തിന് ഈ പേരിട്ട നടപടിയെന്നും സംഘടന പറഞ്ഞു.
സുവിൻ എസ് സോശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ. അല്‍ത്താഫ് സലിം, സൗബിൻ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.