കര്‍ണാടകത്തിലെ ബന്ദിപ്പുര്‍ കടുവാസങ്കേതത്തില്‍ അതിക്രമിച്ചുകയറി മാനിനെ വേട്ടയാടിയ എട്ടംഗ സംഘത്തിലെ ഒരാള്‍ വനപാലകസംഘത്തിന്റെ വെടിയേറ്റുമരിച്ചു.
ചാമരാജനഗര്‍: കര്‍ണാടകത്തിലെ ബന്ദിപ്പുര്‍ കടുവാസങ്കേതത്തില്‍ അതിക്രമിച്ചുകയറി മാനിനെ വേട്ടയാടിയ എട്ടംഗ സംഘത്തിലെ ഒരാള്‍ വനപാലകസംഘത്തിന്റെ വെടിയേറ്റുമരിച്ചു.
മധൂര്‍ റേഞ്ചില്‍ ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ ഭീമനബീഡ് സ്വദേശി മനു (27) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിനു സമീപം മാനിറച്ചി നിറച്ച ചാക്ക് കണ്ടെത്തിയെന്ന് വനംവകുപ്പ് അറിയിച്ചു.
ശനിയാഴ്ച രാത്രിയോടെയാണ് മനു ഉള്‍പ്പെടെ എട്ടംഗസംഘം തോക്കുകളും മാരകായുധങ്ങളുമായി വനത്തില്‍ അതിക്രമിച്ച് കയറിയത്. വെടിവയ്പിന്റെ ശബ്ദം ശ്രദ്ധയില്‍പ്പെട്ടതോടെ വനപാലകര്‍ രണ്ട് സംഘങ്ങളായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ വേട്ടക്കാര്‍ വെടിയുതിര്‍ത്തു. സ്വയരക്ഷയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചുവെടിവയ്ക്കുകയായിരുന്നുവെന്ന് ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ പി. രമേശ് കുമാര്‍ പറഞ്ഞു.