ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് 30വരെ നിര്‍ത്തി

November 6, 2023
24
Views

ഹമാസ് തീവ്രവാദികള്‍ക്കെതിരേ ഇസ്രയേലിന്‍റെ പോരാട്ടം ശക്തമാക്കിയതു കണക്കിലെടുത്ത് ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ 30വരെ നിര്‍ത്തിവച്ചതായി എയര്‍ ഇന്ത്യ.


ന്യൂഡല്‍ഹി: ഹമാസ് തീവ്രവാദികള്‍ക്കെതിരേ ഇസ്രയേലിന്‍റെ പോരാട്ടം ശക്തമാക്കിയതു കണക്കിലെടുത്ത് ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ 30വരെ നിര്‍ത്തിവച്ചതായി എയര്‍ ഇന്ത്യ.

ഒക്‌ടോബര്‍ ഏഴിനുശേഷം ഷെഡ്യൂള്‍ചെയ്ത സര്‍വീസുകള്‍ ടെല്‍ അവീവിലേക്കോ തിരിച്ചോ എയര്‍ ഇന്ത്യ നടത്തിയിട്ടില്ല.

തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ അഞ്ചു സര്‍വീസുകളാണ് ടെല്‍ അവീവിലേക്ക് ഉണ്ടായിരുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ ഇവ നിര്‍ത്തിവയ്ക്കുകയായിരുന്നു. നാട്ടിലെത്താൻ ആഗ്രഹിച്ച ഇന്ത്യക്കാര്‍ക്കായി ഓപ്പറേഷൻ അജയ് ദൗത്യത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസം ഏതാനും ചാര്‍ട്ടേഡ് സര്‍വീസുകള്‍ മാത്രമാണ് നടന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *