ഒമാൻ ദേശീയ ദിനാഘോഷം; പൊതുഅവധി പ്രഖ്യാപിച്ചു

November 13, 2023
13
Views

ഒമാൻന്‍റെ 53ാം ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു.

ഒമാൻന്‍റെ 53ാം ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വാരാന്ത്യ ദിനങ്ങള്‍ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറയാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.

ഫലസ്തീൻ യുദ്ധ പശ്ചാതലത്തില്‍ ഇത്തവണ വിപുലമായ രീതിയില്‍ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുല്‍ത്താന്‍റെ കാര്‍മികത്വത്തില്‍ നടക്കുന്ന പതാക ഉയര്‍ത്തലിലും സൈനിക പരേഡിലും ആഘാഷങ്ങള്‍ ഒതുങ്ങും. നവംബര്‍ 18ആണ് രാജ്യത്ത് ദേശീയദിനം കൊണ്ടാടുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *