തിയേറ്ററിലെ ആരാധകരുടെ പടക്കം പൊട്ടിക്കല്‍: പ്രതികരിച്ച്‌ നടൻ സല്‍മാൻ ഖാൻ

November 13, 2023
40
Views

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാൻ ഖാന്റെ ടൈഗര്‍ 3 യുടെ പ്രദര്‍ശനത്തിനിടെ ആരാധകര്‍ തിയേറ്ററില്‍ പടക്കം പൊട്ടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാൻ ഖാന്റെ ടൈഗര്‍ 3 യുടെ പ്രദര്‍ശനത്തിനിടെ ആരാധകര്‍ തിയേറ്ററില്‍ പടക്കം പൊട്ടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഏറെ കാലത്തിന് ശേഷമെത്തിയ സല്‍മാൻ ചിത്രത്തിന് വൻ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. അതിനിടയ്ക്കാണ് തിയേറ്ററില്‍ നിന്നുള്ള പടക്കം പൊട്ടിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ദീപാവലി ദിനത്തില്‍ ചിത്രം കണ്ട മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു തിയേറ്ററിനുള്ളിലാണ് ആരാധകര്‍ പടക്കം പൊട്ടിച്ച്‌ ആഘോഷമാക്കിയത്. വീഡിയോ പുറത്ത് എത്തിയതോടെ വ്യാപക വിമര്‍ശനങ്ങളാണ് താരത്തിന്റെ ആരാധകരുടെ നേരേ ഉയര്‍ന്നത്.

തിയേറ്ററില്‍ പടക്കം പൊട്ടിച്ച സംഭവം ട്രോളുകളിലും ഇതോടെ നിറഞ്ഞിരിക്കുകയാണ്. ടൈഗര്‍ 3 സമയത്ത് തിയേറ്ററുകള്‍ക്കുള്ളില്‍ പടക്കം പൊട്ടിച്ചതിനെക്കുറിച്ച്‌ കേട്ടു, അപകടകരമാണ്, നമ്മളെയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ നമുക്ക് സിനിമ ആസ്വദിക്കാം, സുരക്ഷിതമായിരിക്കുക എന്നാണ് സല്‍മാൻ ആരാധകര്‍ക്കായി കുറിച്ചിരിക്കുന്നത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *