കേന്ദ്ര പോലീസ് സേനകളിലെ 26,146 കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ ഒഴിവുകള്‍.
കേന്ദ്ര പോലീസ് സേനകളിലെ 26,146 കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ ഒഴിവുകള്‍. ആഭ്യന്തരമന്ത്രാലയം സ്റ്റാഫ്‌സെലക്ഷന്‍ കമ്മിഷന്‍ മുഖേനയാണ് കേന്ദ്രപോലീസിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.
ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.
പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ssc.nic.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ആദ്യഘട്ടം കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. രണ്ട് മാര്‍ക്ക് വീതമുള്ള 80 ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂറായിരിക്കും പരീക്ഷാസമയം. നെഗറ്റീവ് മാര്‍ക്കുണ്ട്. ഒരു ഉത്തരം തെറ്റിയാല്‍ 0.25മാര്‍ക്ക് കുറയ്‌ക്കും.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൂടാതെ മലയാളം അടക്കം 13 പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാം. കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഒഴിവുകള്‍ – 26,146 (BSF-6174, CISF- 11025, CRPF- 3337, SSB- 635 ,ITBP- 3189, AR- 1490, SSF- 296 ) നിലവിലുള്ളതിനേക്കാള്‍ ഒഴിവുകള്‍ വര്‍ധിച്ചേക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
പേ സ്‌കെയില്‍ – 21700- 69,100 (Pay level-3).പ്രായം – 18-23 (2.1.2001 നും 1.1.2006 നും ഇടയില്‍ ജനിച്ചവര്‍) സംവരണവിഭാഗത്തിന് ഇളവുണ്ട്.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് BHIM UPI, Visa, Mastercard, Maestro, RuPay Credit or Debit cards എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി അടയ്‌ക്കാം.
എസ്.ബി.ഐ. ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ. ബ്രാഞ്ചുകളില്‍ പണമായും സ്വീകരിക്കും. ഫീസ് ഡിസംബര്‍ ഒന്നിനകം അടച്ചിരിക്കണം.
ജനുവരി ഒന്ന് വരെ ഫീസടയ്‌ക്കാം. ജനുവരി നാല് മുതല്‍ ആറ് വരെയാണ് അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള അവസരം. ഒഴിവുകള്‍ അതത് സംസ്ഥാനം/കേന്ദ്രഭരണ പ്രദേശങ്ങളില്‍ മാത്രം പരിഗണിക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ Domicile Certificate/Permanant Residential Certificate ഹാജരാക്കേണ്ടതാണ്.