കാത്തിരിപ്പിന് വിരാമം: ആടുജീവിതത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

December 1, 2023
45
Views

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ 10-ന് ചിത്രം തീയേറ്ററുകളിലെത്തും.

പൃഥ്വിരാജാണ് ഇക്കാര്യം തന്റെ സമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അനന്തമായ മരുഭൂമിയില്‍ നിന്നും നായകന്‍ നടന്നു വരുന്ന ഒരു വീഡിയോയിലൂടെയാണ് റീലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമല പോളാണ് നായിക. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് വിതരണത്തിനെത്തിക്കുക. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം എന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അഞ്ച് വര്‍ഷത്തോളം എടുത്താണ് പൂര്‍ത്തിയാക്കിയത്.

സൗദി അറേബ്യയിലേക്ക് ജോലി അന്വേഷിച്ച്‌ കുടിയേറുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എ ആര്‍ റഹ്‌മാന്‍ സംഗീതം ചെയ്യുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *