ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ആളംതുരുത്തിലെ കിടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു.
പറവൂര്‍: ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ആളംതുരുത്തിലെ കിടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള പെര്‍ഫെക്റ്റ് മാറ്റ്റസ് സ്ഥാപനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഗ്നിബാധ.
ജീവനക്കാരന്റെ വിവാഹമായതിനാല്‍ അന്യസംസ്ഥാന തൊഴിലാളി മാത്രമാണ് കമ്ബനിയില്‍ ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അഞ്ച് സ്ഥിരം ജീവനക്കാരും പ്രദേശവാസികളായ സ്ത്രീകളും ജോലിചെയ്യുന്നുണ്ട്.
പറവൂര്‍, കൊടുങ്ങല്ലൂര്‍ യൂണിറ്റുകളില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണച്ചു. അലൂമിനിയം ഷീറ്റുമേഞ്ഞ കെട്ടിടവും യന്ത്രസാമഗ്രികളം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഒരു കോടി രൂപയിലേറെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.