ഭാരതത്തിന് പരമ്ബരനേട്ടം: നാലാം ട്വന്റി20യില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

December 2, 2023
23
Views

ഓസ്‌ട്രേലിയക്കെതിരെ ഭാരതത്തിന് ട്വന്റി20 പരമ്ബര.

റായ്പുര്‍: ഓസ്‌ട്രേലിയക്കെതിരെ ഭാരതത്തിന് ട്വന്റി20 പരമ്ബര. വാശിയേറിയ നാലാം മത്സരത്തില്‍ 20 റണ്‍സിന് ജയിച്ചതോടെ പരമ്ബരയില്‍ ഭാരതം മൂന്ന് ജയത്തോടെ മുന്നിലെത്തി.

അഞ്ച് മത്സര പരമ്ബരയില്‍ ശേഷിക്കുന്ന ഒരു മത്സരം ഞായറാഴ്ച
നടക്കും. അതില്‍ ജയിച്ചാലും മൂന്ന് കളികള്‍ ജയിച്ച ഭാരതത്തിനൊപ്പമെത്താന്‍പോലും ഓസീസിനാവില്ല.

സ്‌കോര്‍: ഭാരതം- 174/9(20), ഓസ്‌ട്രോലിയ- 154/7(20)

ഭാരതം മുന്നില്‍ വച്ച 175 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകരെ അക്ഷര്‍ പട്ടേല്‍ മുന്നില്‍ നിന്ന് നയിച്ച ബോളിങ്ങിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. നാല് ഓവര്‍ എറിഞ്ഞ അക്‌സര്‍ പട്ടേല്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളെടുത്തു. വിലപ്പെട്ട വിക്കറ്റുകളായ ട്രാവിസ് ഹെഡ്(31), ബെന്‍ മക്‌ഡെര്‍മോട്ട്(19), ആരോണ്‍ ഹാര്‍ദീ(എട്ട്) എന്നിവരെയാണ് താരം പുറത്താക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഭാരതത്തിന് വേണ്ടി യശസ്വി ജയ്‌സ്വാളും(37) റിങ്കു സിങ്ങും(46) ജിതേഷ് വര്‍മയും(35) നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് നിശ്ചിത 20 ഓവറില്‍ പൊരുതാവുന്ന ടോട്ടലില്‍ എത്തിചേര്‍ന്നത്. ഓസീസ് ബൗളര്‍മാര്‍ ഉയര്‍ത്തിയ വമ്ബന്‍ വെല്ലുവിളിയെ മറികടന്നാണ് ഭാരതം സ്‌കോര്‍ ചെയ്തത്.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *