മുഖ്യമന്ത്രിയുടെ നവകേരള സദസ് ഇന്നും തൃശൂര്‍ ജില്ലയില്‍ തുടരും.
തൃശൂര്‍: മുഖ്യമന്ത്രിയുടെ നവകേരള സദസ് ഇന്നും തൃശൂര്‍ ജില്ലയില്‍ തുടരും. മണലൂല്‍ മണ്ഡലത്തിലാണ് ആദ്യ പരിപാടി നടക്കുക.
പിന്നീട് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസുമായി നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലുമെത്തും. വ്യാഴാഴ്ച വരെയാണ് തൃശൂര്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.ഇന്നലെ തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളിലാണ് നവകേരള സദസ്സുകള്‍ നടന്നത്.