ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലേറി ആഭ്യന്തര സൂചികകള്‍.
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലേറി ആഭ്യന്തര സൂചികകള്‍. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ആഭ്യന്തര സൂചികകള്‍ നേട്ടത്തിലേക്ക് കുതിക്കുന്നത്.
വ്യാപാരത്തിന്റെ ആദ്യ ഘട്ടം മുതല്‍ പ്രകടനമാണ് സൂചികകള്‍ കാഴ്ചവെച്ചത്. 69,000 എന്ന നാഴികക്കല്ല് ആദ്യം ഭേദിച്ചു കൊണ്ടാണ് സെൻസെക്സ് ഇന്ന് വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് 69,931 പോയിന്റ് വരെ ഉയര്‍ന്ന് എക്കാലത്തെയും ഉയരം തൊട്ടു. വ്യാപാരാന്ത്യം 431 പോയിന്റ് നേട്ടവുമായി 69,296.14-ലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. സമാന ട്രെൻഡ് തന്നെയാണ് ഇന്ന് നിഫ്റ്റിയിലും ദൃശ്യമായിട്ടുള്ളത്. അവസാന മണിക്കൂറുകളില്‍ നിഫ്റ്റി 168 പോയിന്റ് നേട്ടത്തില്‍ 20,855.10-ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.
അദാനി ഗ്രൂപ്പ് ഓഹരികളുടെ പ്രകടനമാണ് ഇന്ന് ഓഹരി വിപണിയില്‍ ശ്രദ്ധേയമായി മാറിയത്. അദാനി ഗ്രീൻ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷൻസ് എന്നിവ എക്കാലത്തെയും ഉയരം തൊട്ടു. പവര്‍ഗ്രിഡ്, എൻടിപിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, മാരുതി സുസുക്കി തുടങ്ങിയവയാണ് സെൻസെക്സില്‍ നേട്ടം കുറിച്ചത്. അതേസമയം, വിപ്രോ, ബജാജ് ഫിനാൻസ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാൻ യൂണിലിവര്‍ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടം രുചിച്ചു.