യുഎസ് യുദ്ധക്കപ്പല്‍ ചെങ്കടലില്‍ ആക്രമിക്കപ്പെട്ടതായി പെന്‍റഗണ്‍

December 7, 2023
54
Views

ചെങ്കടലില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച്‌ യുഎസ് യുദ്ധ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി പെന്‍റഗണ്‍ അറിയിച്ചു.

വാഷിംഗ്ടണ്‍ ഡിസി: ചെങ്കടലില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച്‌ യുഎസ് യുദ്ധ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി പെന്‍റഗണ്‍ അറിയിച്ചു.

‌യുഎസ് യുദ്ധക്കപ്പല്‍ സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ത്തതായും പെന്‍റഗണ്‍ അവകാശപ്പെട്ടു.

എവിടെ നിന്നാണ് വെടിവയ്പ്പുണ്ടായതെന്നു പ്രതിരോധ വകുപ്പ് തിരിച്ചറിഞ്ഞിട്ടില്ല. ചെങ്കടലിനെ ഏദൻ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്കില്‍ വച്ച്‌ മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

നവംബറില്‍ ചെങ്കടലില്‍ വച്ച്‌ ഇസ്രയേലുമായി ബന്ധമുള്ള ഗതാഗത കപ്പല്‍ ഹൂത്തികള്‍ പിടിച്ചെടുത്തിരുന്നു. തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപം വിമതര്‍ ഇപ്പോഴും കപ്പല്‍ കൈവശം വച്ചിട്ടുണ്ട്.

ഇസ്രയേലുമായി ബന്ധമുള്ള കപ്പലിനെ തോക്കുധാരികള്‍ പിടികൂടിയതിന് ശേഷം കഴിഞ്ഞയാഴ്ച മറ്റൊരു യുഎസ് യുദ്ധക്കപ്പലിന് സമീപം മിസൈലുകള്‍ പതിച്ചിരുന്നു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *