അല്‍ജസീറ റിപ്പോര്‍ട്ടറുടെ 21 അംഗ കുടുംബം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

December 7, 2023
33
Views

അല്‍ജസീറ അറബിക് ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ മോമിൻ അല്‍ഷറഫിയുടെ 21 അംഗ കുടുംബം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഗസ്സ: അല്‍ജസീറ അറബിക് ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ മോമിൻ അല്‍ഷറഫിയുടെ 21 അംഗ കുടുംബം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

വടക്കൻ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്ബില്‍ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന് മേല്‍ ഇസ്രായേല്‍ സൈന്യം ബോംബിടുകയായിരുന്നു.

മോമിൻ അല്‍ഷറഫിയുടെ പിതാവ് മഹ്മൂദ്, മാതാവ് ആമിന, സഹോദരങ്ങള്‍, മരുമക്കള്‍ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.

വീടിന്‍റെ സ്ഥാനത്ത് ഒരു കൂറ്റൻ ഗര്‍ത്തമാണ് അവശേഷിക്കുന്നതെന്ന് അല്‍ഷറഫി പറഞ്ഞു. മൃതദേഹങ്ങള്‍ക്ക് അരികിലെത്താൻ സിവില്‍ ഡിഫൻസിന് സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവര്‍ക്ക് വിടനല്‍കാനോ അന്ത്യകര്‍മങ്ങള്‍ ചെയ്യാനോ പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *