പന്തളം: തട്ടയിൽ കീരുകുഴി ജയ നിവാസിൽ ഗോപിനാഥൻ നായരുടെ മകൻ ജിജു ജി നായർ (പിഡബ്ല്യുഡി, പത്തനംതിട്ട -45) അന്തരിച്ചു. കേരള ഭൂഷണം, ജനയുഗം ദിനപത്രങ്ങളിൽ സബ് എഡിറ്ററായിരുന്നു. സിപിഐ തട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി, പന്തളം മണ്ഡലം കമ്മിറ്റിയംഗം, ബാലവേദി മേഖല കൺവീനർ എന്നീ നിലയിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. രാധാമണിയാണ് മാതാവ്. ജയ ജി നായർ (എൻ.എസ്.എസ് ഹൈസ്കൂൾ, പന്തളം) സഹോദരിയും സന്തോഷ് കുമാർ (ബിസ്നസ്) സഹോദരി ഭർത്താവുമാണ്.
തട്ടയിൽ കീരുകുഴി ജയ നിവാസിൽ ഗോപിനാഥൻ നായരുടെ മകൻ ജിജു ജി നായർ അന്തരിച്ചു
December 7, 2023