യുവഡോക്ടറുടെ ആത്മഹത്യയിൽ പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ച മെഡിക്കല്‍ പിജി അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റുവൈസിനെ പദവിയിൽ നിന്ന് നീക്കി

December 7, 2023
56
Views

തിരുവനന്തപുരത്ത് യുവഡോക്ടറുടെ ആത്മഹത്യയിൽ പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ച മെഡിക്കല്‍ പിജി അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റുവൈസിനെ പദവിയിൽ നിന്ന് നീക്കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയും പിജി അസോസിയേഷന്‍ നേതാവുമായ ഡോ.റുവൈസുമായി ഷഹ്‌നയുടെ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട്, വിവാഹം നടക്കണമെങ്കില്‍ 150 പവന്‍ സ്വര്‍ണം, 50 ലക്ഷം രൂപയുടെ സ്വത്ത്, ബി എം ഡബ്ല്യു കാറ് എന്നിവ സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആലോചന മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

ഈ സംഭവത്തിനുശേഷം വലിയ മനോവിഷമത്തിലായിരുന്നു ഷഹ്‌നയെന്നാണ് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയത്. ഇതേതുടർന്നാണ് ഡോ. റുവൈസിനെ സംഘടന പദവിയിൽ നിന്ന് നീക്കിയത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *