തീര്‍ത്ഥാടകരുടെ വൻ തിരക്കാണ് ശബരിമലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
തീര്‍ത്ഥാടകരുടെ വൻ തിരക്കാണ് ശബരിമലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി ഹൈക്കോടതി രംഗത്ത്.
തിരക്ക് നിയന്ത്രിക്കുന്നതിന് ദര്‍ശനസമയം രണ്ടു മണിക്കൂര്‍ കൂടി നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി ചോദിച്ചു. നിലവില്‍ 17 മണിക്കൂറുള്ള ദര്‍ശന സമയം ഇനിയും നീട്ടാൻ കഴിയില്ല തന്ത്രി വ്യക്തമാക്കുകയും ചെയ്തു.
തന്ത്രിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകൻ അഷ്ടഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം പതിനഞ്ചാക്കി നിയന്ത്രിച്ചു എന്നും ഭക്തര്‍ വരിതെറ്റിച്ച് തിക്കുംതിരക്കും ഉണ്ടാക്കുന്നത് നിയന്ത്രിക്കുമെന്നും അറിയിച്ചു.
തിക്കും തിരക്കും ഉണ്ടാകാതിരിക്കല്‍ ഉറപ്പാക്കണം എന്ന് ചീഫ് പോലീസ് കോഡിനേറ്റര്‍ക്കും ബാരിക്കേഡ് തകര്‍ത്ത് ഭക്തര്‍ തള്ളി കയറുന്നതിനെതിരെ നടപടിയെടുക്കാൻ പോലീസിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഓഫീസിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനും ദേവസ്വം ബോര്‍ഡിനും സ്പെഷ്യല്‍ കമ്മീഷണര്‍ക്കും ഷെഡിലും ക്യൂ കോംപ്ലക്സിലും ഉള്ള ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്ക്കറ്റും നല്‍കുന്നതിന് നടപടി സ്വീകരിക്കുന്നതിന് വളണ്ടിയര്‍മാരെ നിയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.