ശ്രീനഗര്‍-ലേ ദേശീയപാതയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
ശ്രീനഗര്‍: ശ്രീനഗര്‍-ലേ ദേശീയപാതയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചിറ്റൂര്‍ സ്വദേശി മഹാദേവന്റെ മകന് മനോജ് (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30-നാണ് മരണം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ച് മനോജിന്റെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയതായി മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു.