പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യമാണ് ചലച്ചിത്രമേളയെന്ന് മുഖ്യമന്ത്രി

December 9, 2023
16
Views

പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം ലോകത്തെ അറിയിക്കുക കൂടിയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം ലോകത്തെ അറിയിക്കുക കൂടിയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അപൂര്‍വ്വം ചലച്ചിത്ര മേളകള്‍ക്ക് മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയയില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന വനൂരി കഹിയുവിനെ സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് നല്‍കി ആദരിക്കുന്നതിലൂടെ നമ്മുടെ നിലപാട് കൂടിയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൗമ്മോ ലഹളപോലെ അധിനിവേശവിരുദ്ധ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട നിരവധി പോരാട്ടങ്ങളാല്‍ സമ്ബന്നമാണ് കെനിയയുടെ ചരിത്രം. അധിനിവേശ ശക്തികള്‍ കെനിയയില്‍ നിന്ന് ഒഴിഞ്ഞു പോയിട്ടും കൊളോണിയലിസത്തിന്റെ ശേഷിപ്പുകള്‍ ആ മണ്ണില്‍ ഇനിയും അവശേഷിക്കുന്നുണ്ട്. അത്തരം വിലക്കുകളെയും എതിര്‍പ്പുകളെയും അവയോട് പടവെട്ടി മുന്നേറുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരിയാണ് വനൂരി കഹിയു. ഇത്തരം കലാപ്രവര്‍ത്തകരെ ആദരിക്കുക വഴി ഈ ചലച്ചിത്രോത്‌സവവും നമ്മുടെ നാടും ആര്‍ക്കൊപ്പമാണ് നില കൊള്ളുന്നത് എന്നുകൂടി വ്യക്തമാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

ഭിന്നഭാഷകള്‍സംസാരിക്കുമെങ്കിലുംവികാരംഒന്ന്‌: നാനപടേക്കര്‍

ഭിന്നഭാഷകള്‍ സംസാരിക്കുമെങ്കിലും വികാരം ഒന്നാണന്ന് നാനാ പടേക്കര്‍. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തില്‍ വന്ന താൻ സംസാരിക്കുന്ന ഭാഷയില്‍ വ്യത്യാസം ഉണ്ടെങ്കിലും പറയുന്ന കാര്യം വ്യത്യസ്ഥമല്ലന്നും രാജ്യാന്തര ചലിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

ഇതേവരെ മലയാളസിനിമയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും ആ പ്രതീക്ഷ ഉടൻ നിറവേറ്റാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തും അടൂര്‍ ഗോപാലകൃഷ്ണനും തങ്ങളുടെ ചിത്രത്തിലെ റോള്‍ വാഗ്ദാനം ചെയ്തതായും പറഞ്ഞു.

ചടങ്ങില്‍ കെനിയൻ സംവിധായിക വനൂരി കഹിയുവിനു മേയര്‍ ആര്യ രാജേന്ദ്രൻ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‍കാരം സമ്മാനിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ ചടങ്ങില്‍ ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം പാക്കേജുകള്‍ പരിചയപ്പെടുത്തി.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, വി കെ പ്രശാന്ത് എം ല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍, അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയര്‍പേഴ്സണ്‍ റീത്ത അസെവേദോ ഗോമസ്, ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാൻ മധുപാല്‍, അക്കാദമി വൈസ് ചെയര്‍മാൻ പ്രേംകുമാര്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി ഐ എ എസ്, സെക്രട്ടറി സി. അജോയ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എൻ മായ ഐ എഫ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫെസ്‌റ്റിവല്‍ കാറ്റലോഗ് വി.കെ പ്രശാന്ത് മധുപാലിന് നല്‍കിയും ചലച്ചിത്രസമീക്ഷ ഫെസ്‌റ്റിവല്‍ പതിപ്പ് റസൂല്‍ പൂക്കുട്ടി പ്രേംകുമാറിന് നല്‍കിയും പ്രകാശനം ചെയ്തു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ പ്രദര്‍ശിപ്പിച്ചു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *