ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റ് ജേണല്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ ജോ ബൈഡനെ പിന്തള്ളി ഡോണാള്‍ഡ് ട്രംപ്.
47 ശതമാനം പേര് ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റാവണമെന്ന് ആഗ്രഹിക്കുന്പോള്‍ 43 ശതമാനം പേര് ജോ ബെെഡനെ പിന്തുണച്ചു.
ബൈഡനോടുള്ള പൊതു അതൃപ്തിയും വോട്ടര്‍മാരില്‍ പ്രകടമായി. 37 ശതമാനം പേര് മാത്രമാണ് പ്രസിഡന്റ് എന്ന നിലയിലുള്ള ബൈഡന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചത്.
23 ശതമാനം പേര് മാത്രമാണ് അദ്ദേഹത്തിന്റെ നയങ്ങള്‍ തങ്ങളെ വ്യക്തിപരമായി സഹായിച്ചതെന്ന് അഭിപ്രായപ്പെട്ടത്. 53 ശതമാനം പേര് അദ്ദേഹത്തിന്റെ നയങ്ങള്‍ ദോഷകരമായി ബാധിച്ചതായി പറഞ്ഞു.
അതേസമയം, ട്രംപിനെ പരാജയപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല സ്ഥാനാര്‍ഥി താനാണെന്ന് വാദിച്ച് കൊണ്ടാണ് ബൈഡന്റെ പ്രചാരണം. ട്രംപിനെ തോല്‍പ്പിക്കാൻ കഴിയുന്ന ഒരേയൊരു ഡെമോക്രാറ്റ് താന്നാണെന്നും ട്രംപ് മത്സരിച്ചില്ലെങ്കില്‍ താനും മത്സരിക്കില്ലായിരുന്നുവെന്നും ബൈഡൻ ഈ ആഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു