സമൃദ്ധിയുടെ ഇന്ത്യ കെട്ടിപ്പടുക്കും : വി മുരളീധരൻ

December 10, 2023
33
Views

തിരുവനന്തപുരം : സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദേശകാര്യ – പാര്‍ലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പറഞ്ഞു.

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം ബാലരാമപുരത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നും അദ്ദേഹം.‌ കേന്ദ്ര പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കാൻ ഗവണ്മെന്റ് ഇറങ്ങിചെല്ലുകയാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

കേരളത്തിന് ആഗോള ശ്രദ്ധ നേടികൊടുത്ത മേഖലയാണ് ബാലരാമപുരം കൈത്തറിയെന്നും, ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച്‌ കൈത്തറി മേഖല നവീകരിക്കപ്പെടണമെന്നും കേന്ദ്രമന്ത്രി ചടങ്ങില്‍ പറഞ്ഞു.

പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ 10 പേര്‍ക്ക് ശ്രീ വി മുരളീധരൻ സൗജന്യ പാചകവാതക കണക്ഷൻ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സാമ്ബത്തിക ഉപദേഷ്ടാവ് ശ്രീ കെ കെ തൃപാഠി, എസ്‍ എല്‍ ബി സി, നബാര്‍ഡ്, കൃഷി വിഗ്യാൻ കേന്ദ്ര തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറെൻസിങ്ങിലൂടെ സംവദിക്കുന്നത് വേദിയില്‍ പ്രദര്‍ശിപ്പിച്ചു. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ പ്രതിജ്ഞയും എടുത്തു. ബാലരാമപുരത്തെ നെല്‍പ്പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ സൂഷ്മ വളങ്ങള്‍ പ്രയോഗിക്കുന്നതിൻ്റെ പ്രദര്‍ശനവും നടന്നു.കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വികസന – ക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ലക്ഷ്യം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *