പട്നയിലെ ദനാപൂര്‍ സിവില്‍ കോടതിയില്‍ കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പില്‍ വെടിവെച്ചു കൊന്നു.
പട്നയിലെ ദനാപൂര്‍ സിവില്‍ കോടതിയില്‍ കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പില്‍ വെടിവെച്ചു കൊന്നു. ബ്യൂര് ജയിലില്‍ നിന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ പോലീസ് കൊണ്ടുവന്ന വിചാരണ തടവുകാരന് നേരെയാണ് രണ്ട് പേര് വെടിയുതിര്‍ത്തത്.
കുപ്രസിദ്ധ കുറ്റവാളി ഛോട്ടേ സര്‍ക്കാര്‍ എന്ന അഭിഷേക് കുമാര്‍ (25) ആണ് മരിച്ചത്. എം.എല്‍.എയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കാൻ എത്തിക്കുന്നതിനിടെയാണ് ആക്രമണം.
6 തവണയോളം അക്രമികള്‍ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. അക്രമികള്‍ വെടിയേറ്റ് ഛോട്ടേ സര്‍ക്കാര്‍ വീണതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ കോടതി പരിസരത്തുണ്ടായിരുന്നവര്‍ ഇരുവരെയും പിടികൂടി. ഇവരില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റള്‍ പോലീസ് പിടിച്ചെടുത്തു.