ചെങ്കടലില്‍ ലൈബീരിയൻ ചരക്കുകപ്പലിനുനേരെ ആക്രമണം

December 16, 2023
15
Views

ചെങ്കടലില്‍ ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പല്‍ ആക്രമണത്തില്‍ തീപിടിച്ചു.

സൻആ: ചെങ്കടലില്‍ ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പല്‍ ആക്രമണത്തില്‍ തീപിടിച്ചു. മിസൈലോ ഡ്രോണോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു.

ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം ആരംഭിച്ച ശേഷം ഇസ്രായേലിന്റെയും ഇസ്രായേലിലേക്ക് പോകുന്ന മറ്റു രാജ്യങ്ങളുടെയും കപ്പലുകള്‍ ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇപ്പോള്‍ ആക്രമിക്കപ്പെട്ട അല്‍ ജസ്‍ല എന്ന കപ്പല്‍ പ്രവര്‍ത്തിക്കുന്ന ഹപാഗ് ലോയ്ഡ് എന്ന കമ്ബനിക്ക് ഇസ്രായേലിലെ അഷ്ദോദ്, ഹൈഫ, തെല്‍ അവീവ് എന്നിവിടങ്ങളില്‍ ഓഫിസുണ്ട്. ഹൂതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസ്സ യുദ്ധം ആരംഭിച്ചശേഷം ഏഴ് കപ്പലുകള്‍ക്കുനേരെ ചെങ്കടലില്‍ ആക്രമണമുണ്ടായി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *