ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി.
ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. ധാരാളം പോഷകഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് റാഗി. മറ്റേതൊരു ധാന്യവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കാല്‍സ്യത്തിന്റെ ഏറ്റവും മികച്ച നോണ്‍-ഡയറി സ്രോതസ്സുകളിലൊന്നാണ് റാഗി മാവ്.
ഇന്ത്യയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ കണക്കനുസരിച്ച് 100 ഗ്രാം റാഗിയില്‍ 344 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.
റാഗിയിലെ പ്രധാന പോഷകഗുണങ്ങള്‍ ഇതൊക്കെയാണ്…
പ്രോട്ടീന്‍ സമ്ബുഷ്ടമാണ്
കാല്‍സ്യം സമ്ബുഷ്ടമാണ്
ഇരുമ്ബ് ധാരാളം
ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്
പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്
ഗ്ലൂറ്റന്‍ ഫ്രീ
ദഹനത്തിന് അത്യുത്തമം
മുടിക്ക് നല്ലത്
ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഇതിനുണ്ട്.
വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനെക്കാളും വളരെയധികം നാരുകള്‍ ഇതിലടങ്ങിയിരിക്കുന്നു.