ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലില്‍ രണ്ടു അവാര്‍ഡുകള്‍

December 17, 2023
32
Views

ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയയില്‍ രണ്ടു പുരസ്‌കാരങ്ങളുടെ തിളക്കവുമായി മലയാള ചലച്ചിത്രം ‘ജനനം 1947 പ്രണയം തുടരുന്നു’.

കൊച്ചി: ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയയില്‍ രണ്ടു പുരസ്‌കാരങ്ങളുടെ തിളക്കവുമായി മലയാള ചലച്ചിത്രം ‘ജനനം 1947 പ്രണയം തുടരുന്നു’.

ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പത്‌മശ്രീ ലീലാ സാംസണ്‍ കരസ്ഥമാക്കി. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ചിത്രം സംവിധാനം ചെയ്ത അഭിജിത് അശോകനാണ്. iffk ഫിലിം മാര്‍ക്കറ്റിലും ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്.

ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഭിജിത് അശോകൻ നിര്‍മിച്ച്‌ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’. അനു സിതാര, ദീപക് പറമ്ബോല്‍, ഇര്‍ഷാദ് അലി, നന്ദൻ ഉണ്ണി, നോബി മാര്‍ക്കോസ്, അംബി നീനാശം, കൃഷണ പ്രഭ, സജാദ് ബറൈറ് തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. 60 വയസിനു മുകളില്‍ പ്രായമുള്ള നാല്‍പ്പതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

അമ്മ ശ്രീദേവിയോട് അന്ന് ചെയ്തത് ശരിയായില്ല, തെറ്റ് തുറന്ന് പറഞ്ഞ് മകള്‍ ജാൻവി കപൂര്‍

ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവല്‍, മെറ്റാ ഫിലിം ഫെസ്റ്റ്,ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ ഓസ്ട്രേലിയ, ജാഗ്രൻ ഫിലിം ഫെസ്റ്റിവല്‍ 2023, മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഉത്സവം, ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ – ഇന്ത്യൻ പനോരമ, ന്യൂജേഴ്‌സി ഇന്ത്യൻ & ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഏഴാമത് അന്താരാഷ്ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്റ്റിവല്‍ 2024 ഇന്ത്യ തുടങ്ങി നിരവധി ഫെസ്റ്റിവലുകളില്‍ ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിക്കപ്പെട്ടു.

ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സന്തോഷ് അണിമയാണ് ഛായാഗ്രാഹകൻ. എഡിറ്റര്‍ : കിരണ്‍ ദാസ്, സൗണ്ട് : സിങ്ക് സിനിമ, ആര്‍ട്ട് ഡയറക്ടര്‍ : ദുന്ദു രഞ്ജീവ്‌ , വസ്ത്രാലങ്കാരം: ആദിത്യ നാണു, മേക്കപ്പ് : നേഹ, പിആര്‍ഓ : പ്രതീഷ് ശേഖര്‍.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *