മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യൻ യാത്രക്കാരുമായി പറന്ന വിമാനം ഫ്രാൻസില്‍ തടഞ്ഞുവെച്ചു

December 23, 2023
37
Views

303 ഇന്ത്യൻ യാത്രക്കാരുമായി യു.എ.ഇയില്‍ നിന്ന് നിക്കരാഗ്വോയിലേക്ക് പറന്ന വിമാനം ഫ്രാൻസില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.

പാരീസ്: 303 ഇന്ത്യൻ യാത്രക്കാരുമായി യു.എ.ഇയില്‍ നിന്ന് നിക്കരാഗ്വോയിലേക്ക് പറന്ന വിമാനം ഫ്രാൻസില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.

യാത്രക്കാരില്‍ നിന്നുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. വിമാനത്തില്‍ മനുഷ്യക്കടത്തിന് ശ്രമമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിമാനം തടഞ്ഞുവെച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

റൊമേനിയൻ കമ്ബനിയായ ലെജൻഡ് എയര്‍ലൈൻസിന്റെ എ340 ചാര്‍ട്ടേഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി വിമാനം ഇറക്കിയപ്പോഴായിരുന്നു ഇത്. ഇന്ത്യൻ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. പാരീസില്‍ നിന്ന് 160 കി.മി അകലെയുള്ള വത്രി വിമാനത്താവളത്തിലാണ് വിമാനം പിടിച്ചിട്ടത്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ തങ്ങാനുള്ള സൗകര്യം എംബസി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *