മരിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു; ആക്രമണം വ്യാപിപ്പിക്കാന്‍ കൂടുതല്‍ ഇസ്രയേല്‍ സൈനികര്‍

December 24, 2023
9
Views

ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി.

ഇതില്‍ മൂന്നില്‍ രണ്ടും സ്ത്രീകളും കുട്ടികളുമാണ്. 53,320 പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇതിനിടയില്‍ ആക്രമണം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല സൈനികരെ അയക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഈജിപ്തിലെ കെയ്‌റോയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രതീക്ഷകള്‍ അസ്തമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *