വീണ്ടും സര്‍വീസ് തുടങ്ങി റോബിൻ ബസ് ; പിന്നാലെ തടഞ്ഞ് എംവിഡി

December 26, 2023
35
Views

വീണ്ടും സര്‍വീസ് ആരംഭിച്ച്‌ റോബിൻ ബസ്.

പത്തനംതിട്ട: വീണ്ടും സര്‍വീസ് ആരംഭിച്ച്‌ റോബിൻ ബസ്.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പത്തനംതിട്ട കോയമ്ബത്തൂര്‍ റൂട്ടിലാണ് സര്‍വീസ് തുടങ്ങിയത്.

കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ട് നല്‍കിയത്. ചൊവ്വാഴ്ച സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധ നടത്തി. പരിശോധനയ്ക്ക് ശേഷം സര്‍വീസ് തുടര്‍ന്നു.എന്നാല്‍, നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ അടുത്ത മാസം അന്തിമ വിധി പറയും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *